അപ്പോളോ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍

അപ്പോളോ ടയര്‍സ് ഫൗണ്ടേഷന്‍റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ പദ്ധതിയാണിത്. വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനലും അനുബന്ധ സ്ഥലങ്ങളിലും എത്തിച്ചേരുന്ന ലോറി ജീവനക്കാരെ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി സുരക്ഷിത ലൈംഗിക രീതികളും ആരോഗ്യ പരിപാലനവും പ്രോത്സാഹിപ്പിക്കുക ഈ പദ്ധതി ലക്ഷ്യമിടുന്നു. ആരോഗ്യ പരിശോധന, ചികിത്സ, കൗണ്‍സിലിംഗ്, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി നിര്‍വ്വഹിക്കുന്നു.